ബൂലോകത്തിന്റെ സ്പന്ദനം തന്നെ മാത്തെമാറ്റിക്സില്‍ ആണെന്നും, മാത്തെമാറ്റിക്സ് ഇല്ലെങ്കില്‍ ഭൂമി ഒരു വട്ടപൂജ്യമാണെന്നും വിശ്വസിച്ചു പോന്നവരാണ് ഞങ്ങളുടെ കുടുംബക്കാര്. അതു കൊണ്ടു തന്നെ പ്രീഡിഗ്രീ കഴിഞു ഇനിയെന്തു എന്നുള്ള വലിയ ചോദ്യചിഹ്നത്തിനു മുന്പില് അല്പം പോലും ആലോച്ചു നില്‍ക്കാതെ ആദ്യം ചേച്ചിയും പിന്നെ ഞാനും ആ സാഗരത്തിലേക്കു എടുത്തു ചാടിയത്.
കാട്ടുമാക്കാന് കഴിഞാല് കുട്ടികള്‍ക്കു ഏറ്റവും പേടി കണ്ക്കു വാദ്യാനെ ആയിരുന്നു. കയ്യില്‍ ഒരു ചൂരലും പിടിച്ച് അങ്ങോര് ക്ലാസ്സില്‍ വന്നാല്‍ പിന്നെ കൂടുതലും സംസാരിക്ക ചൂരലാണ്. 15 നെ 3 കൊണ്ട് എന്തു ചെയ്താലാ 5 കിട്ടുകാ എന്നുള്ള മാഷിന്റെ ചോദ്യത്തിനു 'ഗുണിക്കണോ' അതോ 'ഹരിക്കണോ' എന്നു തീര്ച്ചപെടുത്താനാവാതെ 'ക്കണം' എന്നു ഉത്തരം പറഞ്ഞപ്പോള്‍ എന്തു 'ക്കണം' എന്നു പറഞ് ചെവി പൊന്നാക്കിയത്രെ മാഷ് (ആ കുട്ടി ഞാന്‍ അല്ലാട്ടൊ). പല വായനക്കാര്‍ക്കും ഓര്‍മ്മിക്കാന്‍ ഏതെങ്കിലും ഒരു കണക്കു മാഷെങ്കിലും ഇങനെ ഉന്ടായിരിക്കും ( ഇപ്പൊ അവരൊക്കെ റിട്ടയേര്‍ട് ആയി ചെറുമക്കള്‍ അവരെ കണക്കു പഠിപ്പിക്കുന്നുണ്ടാവുമോ എന്തോ ..... )
ഇങ്ങനെയുള്ള കണക്കു മാഷന്മാരില് നിന്നും പ്രചോദനം ഉള്‍കൊണ്ട് ഞാനും ചേച്ചിയും ബിരുദ സമയേ ആന്റ് ബിരുദ ശേഷേ നാട്ടിലുള്ള വളരുന്ന മുകുളങ്ങള്‍ക്കു ട്യൂഷന് എടുക്കുന്ന പതിവുണ്ടായിരുന്നു. അതില്‍ നിന്നു കിട്ടുന്ന തുച്ചമായ വരുമാനം കാര്ണോന്മാരെ ബുദ്ധിമുട്ടിക്കാതെ ബിരുദ ജീവിതം തള്ളി നീക്കാന്‍ ഞങ്ങളെ സഹായിച്ചു. അതിനു ശേഷം ജ്വലി ആയപ്പോള്‍ ഞാന്‍ ട്യൂഷന് ഒക്കെ നിര്‍ത്തി നാട് വിടുകയും, ചേച്ചിക്കു ട്യൂഷന് നിര്‍ത്തണമെന്നു ആഗ്രഹം ഉണ്ടായിരുന്നെങ്കിലും വേണ്ടപെട്ടവരുടെ നിര്‍ബന്ധം (ഞങ്ങള്‍ കൊച്ചിനെ ഇങ്ങോട്ടു വിടും, നിങ്ങള്‍ എന്തു വേണേലും ചെയ്തോ എന്നു വരെ പറഞ്ഞു ചില വേണ്ടപെട്ടവര് ) കാരണം തുടരുകയും ചെയ്തു.
ഈ സംഭവം നടക്കുന്നതു കഴിഞ്ഞ തിങ്കളാഴ്ച ആണു. എല്ലാ ആഴ്ചയിലും, കഴിഞ്ഞ ആഴ്ചയില്‍ പഠിപ്പിച്ച കാര്യങ്ങള്‍ ടെസ്റ്റ് പേപ്പര്‍ നടത്തുന്ന ഒരു സമ്പ്രദായം ഉണ്ടത്രെ. ആ ദിവസം അതിലൊരു കുട്ടിക്കു ചേച്ചി 0 (പൂജ്യം) മാര്‍ക്കു കൊടുത്തത്രെ. ( അതിനെ ഞാനും വിളിച്ച് അപലപിച്ചിരുന്നു ).
പിറ്റേ ദിവസം ചേച്ചിയെ കാണാന്‍ വന്ന കുട്ടി പറഞ്ഞത്രെ.
" പൂജ്യം മാര്‍ക്കു വാങ്ങാന്‍ ഞാന്‍ മന്ദബുദ്ധി ഒന്നും അല്ല. എന്റെ വീട്ടുകാര്‍ക്കും അതറിയാം. ഇവിടെ കൊട്ടേഷന്‍ കൊടുക്കുന്ന ഷാജിയെ അറിയില്ലെ? അതു എന്റെ ചാച്ചനാണ്. ചേച്ചി പുറത്തിറങ്ങി നടക്കു, അപ്പൊ കാണാം" ......
അങ്ങനെ ട്യൂഷന് എടുത്തു കൊട്ടേഷന്‍ വാങ്ങിയ ആളെന്ന ബഹുമതി ചേച്ചിക്കു ചാര്‍ത്തി കിട്ടുകയും, അതോടെ ട്യൂഷന് എന്ന കലാപരിപാടി ഭാഗികമായി നിര്‍ത്തുകയും ചെയ്തു.
വാല്‍ക്കഷ്ണം: ബൂലോകത്തില്‍ ബ്ലൊഗ് എഴുതി കൊട്ടേഷന്‍ വാങ്ങി എന്നുള്ള പേരു എനിക്കു വേന്ടാത്തതു കൊണ്ടു പരമാവധി കഥാപാത്രങ്ങളുടെ പേരു വെളിപെടുത്തിയിട്ടില്ല (വെളിപെടുത്തിയതു മാറ്റിയിട്ടുമുണ്ട്).എന്റെ സമയം തീരെ ശരിയല്ല. :)
Tuesday, September 25, 2007
Subscribe to:
Post Comments (Atom)

4 comments:
ഡെയ്, നുമ്മ പറഞ്ഞ് ചിരിച്ചപ്പൊഴുള്ള ഗുമ്മില്ലേന്നൊര് സംശ്യം.
പിന്നെ, നിന്റെ സമയം ശരിയല്ല. ഒട്ടും ശരിയല്ല. അത് കറക്ട്!
വന്നു വന്നു ക്വൊട്ടേഷന്‍ ഈയവസ്ഥയിലുമെത്തിയൊ?
ട്യൂഷനെടുക്കുന്നവര്ക്കൊരു മുന്നറിയിപ്പ്, മാര്‍ക്ക് കുറയ്ക്കരുത്..!
ഈശ്വരാ...
:)
eniku thonnunnu aa quotation chechikala aniyanu venditullathayirunnennu....sathyam para
Post a Comment